കൊച്ചി: അഭിനയ ജീവിതത്തില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ മമ്മൂട്ടിയ്ക്ക് ബിജെപിയുടെ ആദരം. കൊച്ചിയിലെ മമ്മൂട്ടിയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പൊന്നാട അണിഞ്ഞ് ആദരിക്കുകയും ഓണക്കോടി സമ്മാനിക്കുകയും ചെയ്തു.
‘അഭിനയജീവിതത്തില്‍ അന്പതുവര്ഷം പൂര്‍ത്തിയാക്കുന്ന മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിയെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ആദരിച്ചു’. ചിത്രം പങ്കുവച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റിനും നേതാക്കള്‍ക്കുമൊപ്പമാണ് സുരേന്ദ്രന് മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. ഒരു മണിക്കൂറോളം ചെലവഴിച്ചാണ് മടങ്ങിയത്.
ഓഗസ്റ്റ് 6-നാണ് മമ്മൂട്ടിയുടെ സിനിമാപ്രവേശത്തിന്റെ അന്‍പതു വര്‍ഷം പൂര്‍ത്തിയായത്.
Discussion about this post