ടോക്കിയോ : ജപ്പാന്റെ വടക്കുകിഴക്കൻ തീരത്തെ ഹച്ചിനോഹെ തുറമുഖത്തിനടുത്ത് തീരത്തെ മണൽത്തിട്ടയിൽ ഇടിച്ച് ചരക്കുകപ്പൽ രണ്ടായി പിളർന്നു. ബുധനാഴ്ചയാണ് അപകടമുണ്ടായത്.
VIDEO: A cargo ship ran aground and broke into two off northern Japan, the coastguard said Thursday, with the crew of the Panama-flagged vessel taken to safety pic.twitter.com/Vr6HEMg5KA
— AFP News Agency (@AFP) August 12, 2021
കപ്പലിലെ 21 ജീവനക്കാരെയും രക്ഷപ്പെടുത്തിയതായി ജപ്പാൻ തീരസേന അറിയിച്ചു. ചൈന, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലെ ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്.
പനാമയിൽ റജിസ്റ്റർ ചെയ്ത ക്രിംസൺ പൊളാരിസ് എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിൽ നിന്ന് ചോർന്ന എണ്ണ 5.1 കിലോമീറ്ററോളം വ്യാപിച്ചു. എണ്ണ ചോരുന്നത് നിയന്ത്രിക്കാൻ ശ്രമം തുടരുകയാണെന്ന് ജപ്പാൻ തീരസേന അധികൃതർ അറിയിച്ചു.
Discussion about this post