ധര്‍മശാല: ഇന്ത്യയും. ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ട്വന്റി-20 മത്സരം ഇന്ന്. ധര്‍മ്മശാലയില്‍ ഇരു ടീമുകള്‍ക്കും ലോകകപ്പിന് മുന്നോടിയായുള്ള ഡ്രസ് റിഹേഴ്സലാണിത്.
തങ്ങളുടെ ഹോം ഗ്രൗണ്ടെന്നാണ് ധര്‍മ്മശാലയെ ദക്ഷിണാഫ്രിക്കന്‍ നായകന് ഫഫ് ഡുപ്ലിസി വിശേഷിപ്പിച്ചത്.
രാത്രി ഏഴു മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സിലും ദൂരദര്‍ശനിലും മത്സരം തത്സമയം കാണാം.
ദീര്‍ഘകാലത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തുന്ന നായകന് ധോണിയാണ് പരമ്പരയിലെ ശ്രദ്ധാകേന്ദ്രം. ഏകദിന ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് ധോണി ഓസീസ് പര്യടനത്തിനിടെ ടെസ്റ്റില്‍ നിന്നു വിരമിച്ചത്.
പരമ്പരയ്ക്കായി ഒരാഴ്ച മുമ്പുതന്നെ ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യ എ ടീമുമായി പരിശീലന മത്സരം കളിച്ചിരുന്നു. ഇന്ത്യയുടെ രണ്ടാംനിരയോട് എട്ടു വിക്കറ്റിനു പരാജയപ്പെടാനായിരുന്നു സന്ദര്‍ശകരുടെ വിധി.
Discussion about this post