ഡൽഹി: സ്വാതന്ത്ര്യ ദിനത്തെ റിപ്പബ്ലിക് ദിനമാക്കിയ കർഷക സമര നേതാവ് രാകേഷ് ടിക്കായത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പരിഹാസം. സ്വാതന്ത്ര്യ ദിനത്തിൽ സമര പരിപാടികളെക്കുറിച്ചുള്ള എൻഡിടിവി പ്രതിനിധിയുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ടികായത്തിന് അബദ്ധം പിണഞ്ഞത്.
കർഷകർ കൃഷിയിടങ്ങളിലും ട്രാക്ടറുകളിലും വീടുകളിലും ഗ്രാമങ്ങളിലു പതാക ഉയർത്തും. അങ്ങനെ ഞങ്ങൾ എല്ലാവരും ഗണതന്ത്ര ദിവസം (റിപ്പബ്ലിക് ദിനം) ആചരിക്കും. ഇതായിരുന്നു ടികായത്തിന്റെ വാക്കുകൾ. ബിജെപി റിപ്പബ്ലിക് ദിനത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണെന്ന പരാമർശവും ടികായത് നടത്തി.
ഓഗസ്റ്റ് 15ന് റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ ടികായത്തിന് മാത്രമേ കഴിയൂവെന്ന് സാമൂഹിക മാധ്യമങ്ങളിൽ കമന്റുകൾ നിറഞ്ഞു.
Discussion about this post