കൊച്ചി: കേരളത്തില്‍ കൂടുതല്‍ സാമുദായിക സംഘടനകളെ കൂടെ നിര്‍ത്താന്‍ ബിജെപി. എസ്എന്‍ഡിപിയുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ എന്‍എസ്എസുമായുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള നീക്കങ്ങള്‍ ബിജെപി ആരംഭിക്കും. ഇതിന്റെ ഭാഗമായി അടുത്ത ദിവസങ്ങളില്‍ എന്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തും.
എന്‍എസ്എസിനെ കൂടെ നിര്‍ത്തണമെന്ന പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇത്തരം നീക്കങ്ങള്‍ വീണ്ടും സജീവമാകുന്നത്. ബിജെപിയുമായി എന്‍എസ്എസിന് യോജിച്ച് പോകാവുന്ന നിരവധി സാഹചര്യങ്ങളുണ്ടെന്നും, അത് എന്‍എസ്എസിനെ ബോധ്യപ്പെടുത്തുകയും ആണ് ബിജെപിയുടെ ഉദ്ദേശം.
അതേസമയം സമദൂരം എന്ന നിലപാടില്‍ എന്‍എസ്എസ് ഇതുവരെയും വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്എന്‍ഡിപി മുന്നോട്ട് വച്ച ഹിന്ദു സമുദായ സംഘടനകള്‍ യോജിച്ചുള്ള രാഷ്ട്രീയ പാര്‍ട്ടിയില്‍ എന്‍എസ്എസ് അംഗമാകില്ലെന്ന് കഴിഞ്ഞ ദിവസവും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രഖ്യാപിച്ചിരുന്നു.
വിഎസ്ഡിപിയുമായി തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം നാളെ ചര്‍ച്ച നടത്തും. തദ്ദേശ തെരഞ്ഞെടുപ്പിലെ സഹകരണവുമായി ബന്ധപ്പെട്ട് നേരത്തെയും അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.
Discussion about this post