കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ ഇരുന്നൂറിലധികം ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ വ്യോമസേനയുടെ പ്രത്യേക വിമാനം കാബൂളിലെത്തി. അഫ്ഗാനിലെ ഇന്ത്യന്‍ എംബസി ജീവനക്കാര്‍ ഉള്‍പ്പടെ രാജ്യത്ത് വിവിധ ജോലികളില്‍ ഏര്‍പ്പെട്ട ഇന്ത്യന്‍ പൗരന്മാരെയാണ് തിരികെയെത്തിക്കാനുളളത്.
യാത്രാവിമാനങ്ങള്‍ക്ക് അഫ്ഗാനില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അടിയന്തര ഒഴിപ്പിക്കല്‍ നടപടികള്‍ക്കായുളള വിമാനങ്ങള്‍ക്ക് അനുമതിയുണ്ട്. വിമാനത്താവളത്തില്‍ നിലയുറപ്പിച്ച അമേരിക്കന്‍ സേനയുടെ സഹായത്തോടെയാണിത്.
പാകിസ്ഥാന്റെ വ്യോമാതിര്‍ത്തിയിലൂടെ ഇറാനിലൂടെയാണ് വിമാനം കാബൂളിലെത്തിയത്. ഒരുമാസം മുന്‍പ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിന് പാകിസ്ഥാന് ഇന്ത്യയ്ക്ക് അനുമതി നല്‍കിയിരുന്നില്ല.
ഇന്ത്യ എയര്‍ഇന്ത്യാ വിമാനങ്ങള്‍ അയക്കാന്‍ തയ്യാറായിരുന്നെങ്കിലും യാത്രാവിമാനങ്ങള്‍ക്ക് വിലക്ക് വന്നതോടെയാണ് സൈനിക വിമാനം ഇപ്പോള്‍ കറാച്ചിയിലെത്തിച്ചത്.
നേരത്തെ അവസാന യാത്രാവിമാനം പുറപ്പെടുന്നതിടെയുണ്ടായ വെടിവയ്പ്പില്‍ വിമാനത്താവളത്തില്‍ അഞ്ച് പേര് മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Discussion about this post