കോഴിക്കോട്: മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ പതിച്ച രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രവര്‍ത്തകരായ നസീറ, സുബിന് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇവരെ പൊലീസ് വിട്ടയച്ചു. ഇന്നലെ വൈകിട്ട് പേരാമ്പ്രയില്‍ പോസ്റ്റര്‍ പതിക്കുന്നതിനിടെയാണ് സംഭവം.
എന്‍എസ്എ, യുഎപിഎ നിയമങ്ങള്‍ പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പോസ്റ്റര്‍ പതിക്കുന്നതിനിടെയായിരുന്നു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മാവോയിസ്റ്റ് പ്രവര്‍ത്തകരെ രാഷ്ട്രീയ തടവുകാരായി അംഗീകരിക്കുക എന്ന ആവശ്യം ഉന്നയിച്ചായിരുന്നു പ്രചരണം.
മേല്‍വിലാസ പരിശോധനയ്ക്ക് എന്ന പേരിലായിരുന്നു പൊലീസ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Discussion about this post