ഇന്ത്യയിൽ 12-17 പ്രായക്കാർക്കുള്ള വാക്സിൻ പരീക്ഷണങ്ങൾക്ക് അനുമതി തേടി അമേരിക്കൻ ഫാർമ ഭീമനായ ജോൺസൺ & ജോൺസൺ. 12 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാരിൽ സിംഗിൾ ഷോട്ട് വാക്സിന്റെ പരീക്ഷണങ്ങൾ നടത്താൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന് (സിഡിഎസ്സിഒ) ജോൺസൺ അപേക്ഷ നൽകി.
അതേസമയം ജെ & ജെ വികസിപ്പിച്ച സിംഗിൾ ഷോട്ട് വാക്സിൻ, മൂന്നാഘട്ടം ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 85 ശതമാനം ഫലപ്രാപ്തി കാണിക്കുന്നു.
Discussion about this post