വര്‍ക്കല ഇടവയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ഷാഹിദയാണ് മരിച്ചത്. ഭര്‍ത്താവ് സിദ്ദിഖാണ് ഷാഹിദയെ കുത്തി കൊലപ്പെടുത്തിയത്. ഷാഹിദയും സിദ്ദിഖും വീട്ടില്‍ സ്ഥിരം വഴക്കായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇന്ന് രാവിലെയാണ് സംഭവം.
വയറിലും കഴുത്തിലും വെട്ടേറ്റ ഷാഹിദയെ സംഭവസ്ഥലത്തെത്തിയ പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിദ്ദിഖ് പൊലീസ് കസ്റ്റഡിയിലാണ്. ഷാഹിദയുടെ മൃതദേഹം വര്‍ക്കല താലൂക്ക് ആശൂപത്രിയില്‍നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Discussion about this post