കോലാപൂര്‍: മുസ്ലീം സ്ത്രീകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്ന് മതപുരോഹിതന്മാരുടെ പ്രസ്താവന വിവാദത്തില്‍.. മഹാരാഷ്ട്ര കോലാപൂരിലെ മജ്ലിസ് ഇ ഷൂര ഉലമ ഇ ശഹര് പ്രാദേശിക കമ്മിറ്റി പുരോഹിതന്മാരാണ് സ്ത്രീകളെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്ന് ഉത്തരവിട്ടത്.
കോലാപൂര്‍ മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലൊരു പ്രസ്താവന ഇറങ്ങിയത്.
സ്ത്രീകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇസ്ലാമിന് എതിരാണെന്ന് ചൂണ്ടികാട്ടിയാണമസ്ലീം പുരോഹിതന്മാര് കുറിപ്പ് പുറത്തിറക്കിയത്. എന്നാല്‍ ഉത്തരവിനെ അപലപിച്ച ഹിലാല്‍ കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്. ഇത് ഇന്ത്യന്‍ ഭരണഘടനക്ക് എതിരാണെന്നും ഇത് പിന്തുടരാനാവില്ലെന്നുമാണ് ഹിലാല്‍ കമ്മറ്റിയുടെ വാദം.
ഈ ഉത്തരവ് സ്ത്രീകളെ നിരുത്സാഹപ്പെടുത്തുന്നതിന് വേണ്ടിയല്ലെന്നും ഇസ്ലാം വിശ്വാസങ്ങളെയും അതിന്റെ രീതികളേയും ഓര്‍മ്മപ്പെടുത്തുന്നതിന് വേണ്ടി മാത്രമാണെന്നും ജ്ലിസ് ഇ ഷൂര ഉലമ ഇ ശഹര് പുരോഹിതന്മാര് പറയുന്നു. ആള് ഇന്ത്യ ജ്ലിസ്ഇ ഇത്തിഹാദുല്‍ മുസ്ലിമീന് ( എം.ഐ.എം ) അധ്യക്ഷന്‍ അസാദുദ്ദീന്‍ ഒവൈസി പുരോഹിതന്മാര് സ്ത്രീകളോട് തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post