കബൂൾ: കബൂൾ വിമാനത്താവളത്തിൽ നൂറ്റിയൻപതോളം പേരെ താലിബാൻ തടവിലാക്കി. കൂട്ടത്തിൽ ഇന്ത്യക്കാരുമെന്ന് സൂചന. എന്നാൽ വാർത്തകൾ താലിബാൻ നിഷേധിച്ചു.
കബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്നുമാണ് ഭീകരർ ഇവരെ തടവിലാക്കിയത്. അഫ്ഗാൻ പൗരന്മാരും സിഖ് വംശജരായ അഫ്ഗാനിസ്ഥാൻകാരും കൂട്ടത്തിലുണ്ട്. വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് ഇവർ പിടിയിലായത്.
വാഹനത്തിന് നേർക്ക് പാഞ്ഞടുത്ത താലിബാൻ ഭീകരർ യാത്രക്കാരെ മർദ്ദിച്ച ശേഷം ബന്ദികളാക്കുകയായിരുന്നു. ഇവരെ കബൂളിലെ തരഖീലിലേക്ക് കൊണ്ടു പോയതായാണ് സൂചന.
ഭീകരരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ടയാളാണ് വിവരം പുറത്തു വിട്ടത്. ഭീകരരുടെ പിടിയിൽ നിന്നും കുറച്ചു പേർ രക്ഷപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post