തൃശൂർ: ഓണനാളിൽ സംസ്ഥാനത്ത് രണ്ട് കൊലപാതകങ്ങൾ. തൃശൂർ ജില്ലയിലാണ് രണ്ട് കൊലപാതകങ്ങളും. ചെന്ത്രാപ്പിന്നിയിലും കീഴ്ത്താണിയിലുമായിരുന്നു കൊലപാതകങ്ങൾ.
ചെന്ത്രാപ്പിന്നിയില്‍ മധ്യവയസ്‌ക്കനെയാണ് കുത്തിക്കൊന്നത്. കണ്ണംപുള്ളിപ്പുറം സ്വദേശി സുരേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അനൂപ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
കീഴ്ത്താണിയില്‍ വീട്ടുവാടകയെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെയാണ് ഒരാള്‍ കൊല്ലപ്പെട്ടത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ കീഴ്ത്താണി സ്വദേശിയായ സൂരജ് ആണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.











