ഡൽഹി: അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ തടവിലാക്കിയ 150 ഇന്ത്യക്കാരും 24 മണിക്കൂറിനുള്ളിൽ സുരക്ഷിതരായി നാട്ടിലെത്തി. ഇന്ത്യൻ വ്യോമസേനയുടെ സി 17 വിമാനത്തിലാണ് ഇവർ നാട്ടിലെത്തിയത്. ഇന്ന് പുലർച്ചെ 5.30നായിരുന്നു ഇവരെയും വഹിച്ചു കൊണ്ടുള്ള വിമാനം കബൂൾ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ടത്.
കബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്നുമാണ് ഭീകരർ കഴിഞ്ഞ ദിവസം ഇവരെ തടവിലാക്കിയത്. ഇന്ത്യൻ പൗരന്മാരും സിഖ് വംശജരായ അഫ്ഗാനിസ്ഥാൻകാരും കൂട്ടത്തിലുണ്ടായിരുന്നു. വിമാനത്താവളത്തിലേക്ക് പോകും വഴിയായിരുന്നു ഇവർ പിടിയിലായത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ ഇവർ മോചിപ്പിക്കപ്പെടുകയായിരുന്നു.
അഷറഫ് ഗനി സർക്കാരിലെ എം പിമാരായിരുന്ന നരേന്ദ്ര സിംഗ് ഖൽസ, ഡോക്ടർ അനാർക്കലിൽ കൗർ എന്നിവരും ഇന്ത്യൻ സംഘത്തിനോടൊപ്പം പുറപ്പെട്ടിട്ടുണ്ട്. ഇവർ കേന്ദ്ര സർക്കാരിനോട് അഭയം അഭ്യർത്ഥിച്ചിരുന്നു.
ഇതുവരെ അഫ്ഗാനിസ്ഥാനിൽ നിന്നും കേന്ദ്ര സർക്കാർ 390 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരെയും ഇന്ത്യ നാട്ടിലെത്തിക്കുന്നുണ്ട്.
Watch: C17 with evacuated Indian Nationals & Afghans lands at Hindan. https://t.co/E1mCYjwLXL pic.twitter.com/AGrjxxAuda
— Sidhant Sibal (@sidhant) August 22, 2021
Discussion about this post