സിറിയയിലും ഇറാഖിലും അടുത്തിടെ ഇസ്ലാമിക സ്റ്റേറ്റ് എന്ന പേരിൽ നടന്ന ഭീകര രാഷ്ട്രസ്ഥാപനത്തിന് സമാനമായി 1921ൽ മലബാറിൽ അൽ ദൌള എന്ന ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിതമായത് ആഗസ്റ്റ് 22 നാണ്. അതിന്റെ നൂറാം കൊല്ലത്തിന്റെ ദുരന്തപൂർണ്ണമായ ഓർമ്മദിവസം തന്നെ ഇത്തരത്തിലൊരു അപമാനം ധീരദേശാഭിമാനിയായ ബലിദാനി ഭഗത് സിംഗിനുണ്ടായതിൽ അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
മലബാർ മാപ്പിള ലഹളയിൽ അനേകമാൾക്കാരെ കൊലപ്പെടുത്തിയ വാരിയം കുന്നത്ത് കുഞ്ഞഹമ്മദിനെ സ്വാതന്ത്ര്യസമരത്തിനായി ധീരബലിദാനിയായ ഭഗത് സിംഗിനോട് താരതമ്യപ്പെടുത്തിയ കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷിനെതിരേ ശക്തമായ പ്രതിഷേധം. ദേശീയതലത്തിൽ ഞങ്ങളുടെ ഭഗത് സിംഗ് ജിഹാദിയല്ല എന്ന തലക്കെട്ടിൽ ആയിരക്കണക്കിനു ട്വീറ്റുകളും ഫെയിസ്ബുക്ക് പോസ്റ്റുകളുമാണ് വരുന്നത്.
പാലക്കാട് ജില്ലാ യുവമോർച്ച കോട്ടമൈതാനം അഞ്ചു വിളക്കിന് സമീപം എംബി രാജേഷിന്റെ കോലം കത്തിച്ചുകൊണ്ടാണ് സ്പീക്കർ എംബി രാജേഷിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധിച്ചത്. ഭഗത് സിംഗിനെപ്പോലൊ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ നക്ഷത്രമായ സ്വദേശാഭിമാനിയെ, സ്വന്തം സഹോദര ജനതയെ മതം വേറൊന്നായിപ്പോയി എന്ന ഒറ്റക്കാരണത്താൽ കൊന്നുതള്ളിയ മലബാർ ഇസ്ലാമിക് സ്റ്റേറ്റിലെ വാരിയംകുന്നത്ത് മുഹമ്മദിനോട് ഉപമിച്ച എം.ബി രാജേഷ് പ്രസ്താവന പിൻവലിച്ചു പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് യുവമോർച്ച പാലക്കാട് ജില്ലാ ഘടകം ആവശ്യപ്പെട്ടു.
ഭഗത് സിങ്ങിനെ അപമാനിച്ച നിയമസഭാ സ്പീക്കർ എം.ബി രാജേഷിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ ആവശ്യപ്പെട്ടു. മലബാറിലെ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത വാരിയംകുന്നനുമായി ഭഗത് സിംഗിനെ താരതമ്യം ചെയ്തതിലൂടെ രാജേഷ് സ്വാതന്ത്ര്യസമരത്തെ തന്നെയാണ് അവഹേളിച്ചിരിക്കുന്നതെന്നും മതമൗലികവാദികളെ പ്രീതിപ്പെടുത്താൻ കലാപകാരിയെ സ്വാതന്ത്ര്യസമര നായകനാക്കാനുള്ള സ്പീക്കറുടെ പ്രസ്താവന സി പി എം അംഗീകരിക്കുന്നുണ്ടോയെന്ന് വിജയരാഘവൻ വ്യക്തമാക്കണമെന്നും സി കൃഷ്ണകുമാർ ആവശ്യപ്പെട്ടു.
ഇന്ന് അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തുന്നതിനു സമാനമായ അതിക്രമങ്ങളാണ് 1921ൽ മാപ്പിള ലഹളക്കാർ നടത്തിയത്. അവർ അൽ ദൌള എന്ന പേരിൽ അന്ന് സ്ഥാപിച്ച ഇസ്ലാമിക് സ്റ്റേറ്റ് അംഗീകരിക്കാൻ സിപിഎം തയ്യാറുണ്ടോയെന്നും കൃഷ്ണകുമാർ ചോദിച്ചു. എംബി രാജേഷിന്റെ പ്രസ്താവനയിൽ ബിജെപിയും പോഷക സംഘടനകളും അതിശക്തമായി സംസ്ഥാനത്തുടനീളം പ്രതിഷേധിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അതേസമയം ട്വിറ്ററിൽ #MalabarIslamicState എന്ന ഹാഷ്ടാഗ് ട്രെന്റ് ചെയ്യുകയാണ്. സാമൂഹ്യമാദ്ധ്യമങ്ങൾ വഴിയും അല്ലാതേയും എല്ലാവരും സ്പീക്കർ എം ബി രാജേഷിനെതിരേ ശക്തമായി പ്രതിഷേധിക്കണമെന്ന് ബിജെപി സംസ്ഥാന നേതാക്കൾ അഭ്യർത്ഥിച്ചു.
സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ എം ബി രാജേഷിന്റെ പ്രസ്താവനക്കെതിരേ യുവമോർച്ചയുടേയും, ബിജെപിയുടേയും നേതൃത്വത്തിൽ പ്രതിഷേധം നടന്നുകൊണ്ടിരിയ്ക്കുകയാണ്.
Discussion about this post