തിരൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വ്യാജസിദ്ധന്‍ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി. ആറുമാസം മുൻപാണ് ഇയാൾ ആദ്യ കേസിൽ അറസ്റ്റിലായത്. പറവണ്ണ ആലിന്‍ചുവട് അമ്പലപ്പറമ്പില്‍ നസീറുദ്ദീനെ (47) യാണ് തിരൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.ജെ. ജിജോവിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
പ്രതി പറവണ്ണയില്‍ വ്യാജസിദ്ധന്‍ ചമഞ്ഞു ചികിത്സ നടത്തിയിരുന്നു. ഇവിടെ ചികിത്സയ്ക്ക് എത്തിയ സ്ത്രീയുടെ മകള്‍ക്കുനേരെ ലൈംഗിക അതിക്രമം നടത്തിതാണ് ആദ്യത്തെ കേസ്. ഇയാൾ ആറു വിവാഹം കഴിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍ ഹരീഷ്, സി.പി.ഒ.മാരായ ഷെറിന്‍ ജോണ്‍, അജിത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തിരൂര്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.












