മലപ്പുറം: മലപ്പുറം ജില്ലയിലെ എടക്കര മരുതയില്‍ യുവ വനിതാ ഡാക്ടര് ആത്മഹത്യ ചെയ്തു. നിലമ്പൂരിനടുത്ത് മരുതയില്‍ കളത്തില്‍ മോഹനന്റെ മകള്‍ ഡോക്ടര്‍ രേഷ്മ(25)യെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ബെംഗളൂരുവില്‍ ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന രേഷ്മ ഓണം അവധിക്ക് വീട്ടിലേക്ക് എത്തിയതായിരുന്നു.
ഇന്ന് പുലര്‍ച്ചെ അമിതമായ ഗുളികകള്‍ കഴിച്ച് അവശ നിലയിലാണ് രേഷ്മയെ കണ്ടെത്തിയത്. ഉടന്‍ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാഘിച്ചില്ല. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം നാളെ സംസ്ക്കരിക്കും. വഴിക്കടവ് പൊലീസ് രാവിലെ വീട്ടില്‍ എത്തി ഇന്‍ക്വസ്റ് നടത്തി.
എടക്കര സ്വദേശിയായ ഒരു യുവാവുമായി അടുപ്പത്തിലായിരുന്നു ഡോ. രേഷ്മ. ഈ ബന്ധത്തിലെ വിള്ളലാണ് കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചത് എന്നാണ് സൂചന. ആദ്യം വിവാഹത്തിന് സമ്മതിച്ചിരുന്ന ഇയാള്‍ അടുത്തിടെ പിന്മാറിയിരുന്നു.
യുവാവ് വിവാഹത്തില്‍ നിന്നും പിന്മാറിയതോടെ രേഷ്മ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ഈ മനോവിഷമത്തിലാണ് രേഷ്മ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വിശദമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Discussion about this post