ഡല്‍ഹി: ഭഗത്സിംഗിനെ അപമാനിച്ചുവെന്ന് കാണിച്ച് സ്പീക്കര്‍ എം.ബി. രാജേഷിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതി. വാരിയംകുന്നനുമായി ഭഗത് സിംഗിനെ ഉപമിച്ച് എം ബി രാജേഷ് അപമാനിച്ചെന്ന് യുവമോര്‍ച്ചാ നേതാവ് അനൂപ് ആന്റണി നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.
മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ ആയിരുന്നു എം ബി രാജേഷിന്റെ പരാമര്‍ശം.
മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും സ്വന്തം നാട്ടില്‍ രക്തസാക്ഷിത്വം ചോദിച്ചുവാങ്ങിയ വാരിയംകുന്നം കുഞ്ഞഹമ്മദ് ഹാജി ഭഗത് സിംഗിന് തുല്യനാണെന്നുമാണ് എം.ബി.രാജേഷ് പറഞ്ഞത്.
Discussion about this post