ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുമ്പോഴും കേരളത്തിലെ രോഗബധാ നിരക്ക് ആശങ്കാജനകമായി തുടരുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 25,467 പുതിയ കേസുകളും 354 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 160 ദിവസങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ രോഗവ്യാപന നിരക്കാണിത്.
അതേസമയം കേരളത്തിൽ കഴിഞ്ഞ ദിവസവും 13,383 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 3,643 കേസുകളും മൂന്നാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 1,604 കേസുകളുമാണുള്ളത്. ആന്ധ്ര പ്രദേശിൽ 1,002 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
ഈ അഞ്ച് സംസ്ഥാനങ്ങളിലാണ് ആകെ റിപ്പോർട്ട് ചെയ്തതിന്റെ 81.6 ശതമാനം കേസുകളും. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ 52.55 ശതമാനവും കേരളത്തിലാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 39,486 പേർ കൊവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന രോഗമുക്തി നിരക്കാണിത്.
Discussion about this post