ഭോപ്പാല്‍: രാമായണത്തിന്‍റെ കര്‍ത്താവായ മഹര്‍ഷി വാത്മീകിയോട് താലിബാനെ ഉപമിച്ചതിന് ഉറുദു കവി മുനവര്‍ റാണക്കെതിരെ കെസെടുത്ത് മധ്യപ്രദേശ് പൊലീസ്. ബി.ജെ.പിയുടെ പട്ടികവര്‍ഗ സെല്‍ കണ്‍വീനറായ സുനില്‍ മാളവ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മതവികാരം വ്രണപ്പെടുത്തിയതിനാണ് മുനവര്‍ റാണക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. വാത്മീകി സമുദായത്തിലെ അംഗങ്ങളും പരാതി നല്‍കിയിട്ടുണ്ട്.
ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു കവി മുനവര്‍ റാണെയുടെ പരാമര്‍ശം. ” രാമായണം എഴുതിയതിന് ശേഷമാണ് വാത്മീകി ദൈവമായത്. അതിനുമുന്‍പ് അദ്ദേഹം കൊള്ളക്കാരനായിരുന്നു. ഒരു വ്യക്തിയുടെ സ്വഭാവത്തില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം സംഭവിക്കാം. അതുപോലെ ഇപ്പോള്‍ ഭീകരവാദികളായി അറിയപ്പെടുന്ന താലിബാന്‍ പിന്നീട് മാറിയേക്കാം.” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മഹര്‍ഷി വാത്മീകിയെ റാണയെ അപമാനിച്ചുവെന്നും അദ്ദേഹത്തിന്‍റെ അഭിപ്രായ പ്രകടനങ്ങള്‍ വാത്മീകി സമുദായത്തിന് അധിക്ഷേപകരമാണെന്നുമാണ് പരാതി. മധ്യപ്രദേശിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെങ്കിലും ഉത്തര്‍പ്രദേശിലെ ലക്നോയിലേക്ക് കേസ് കൈമാറുമെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു.
Discussion about this post