കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്ന് ആളുകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇന്ത്യന്‍ മിഷന്റെ ഓഫീസില്‍ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. ഉര്‍ദു സംസാരിക്കുന്ന ചിലരാണ് ആക്രമത്തിന് പിന്നിലെന്നും ഇവര്‍ പാകിസ്ഥാനികളാണെന്ന് സംശയിക്കുന്നതായിട്ടാണ് റിപ്പോർട്ട്
ഈ വിസകള്‍ ഭീകരർ ദുരുപയോഗം ചെയ്യുമെന്നതിനാല്‍ സംഭവത്തിന് ശേഷം ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ കനത്ത ജാഗ്രതയിലാണ്. വ്യാജ പാസ്പോര്ട്ടുകള് നിര്‍മ്മിക്കുന്നതിനായി ഭീകരർക്ക് വിസ രേഖകള്‍ ഉപയോഗിക്കാനാകും എന്നതിനാല്‍ ഇന്ത്യന്‍ ഇമിഗ്രേഷന്‍ ഏജന്‍സികള്‍ ജാഗ്രത പാലിക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
ആക്രമണത്തിന് പിന്നില്‍ ഏതെങ്കിലും സംഘടന ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും അക്രമികള്‍ ഉര്‍ദു സംസാരിക്കുന്നതിനാല്‍ സംഭവത്തിന് പിന്നില്‍ പാകിസ്ഥാനികളാണ് എന്നാണ് പ്രാഥമിക നിഗമനം.
Discussion about this post