ഡല്‍ഹി: കേരളത്തില്‍ ജനപ്രതിനിധികള്‍ പ്രതികളായ 36 ക്രിമിനല്‍ കേസുകള്‍ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിച്ചു. 2020 സെപ്റ്റംബര്‍ 16നും 2021 ജൂലൈ 31നും ഇടയിലാണു കേസുകള്‍ പിന്‍വലിച്ചതെന്ന് കേരള ഹൈക്കോടതി റജിസ്ട്രാര്‍ ജനറല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍ ഹൈക്കോടതി അനുമതിയില്ലാതെ പിന്‍വലിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട 381 കേസുകളുടെ വിചാരണ പുരോഗമിക്കുകയാണെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു.
ഹൈക്കോടതി അനുമതിയില്ലാതെ പിന്‍വലിച്ച കേസുകളുടെ എണ്ണം:-
- തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നില്‍ നിന്ന് 16 ക്രിമിനല്‍ കേസുകള്‍
- ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാലില്‍നിന്ന് 10 കേസുകള്‍
- കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് 4 കേസുകള്‍
- മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് 1 കേസ്
- തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് 5 കേസുകള്‍
ഇത്തരം കേസുകള്‍ ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിക്കരുതെന്നും അത്തരത്തില്‍ പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ കേസുകളുടെ വിശദാംശങ്ങള്‍ കൈമാറണമെന്നും സുപ്രീംകോടതി കഴിഞ്ഞ ദിവസം ഹൈക്കോടതികളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഹൈക്കോടതി റജിസ്ട്രാര്‍ ജനറല്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
Discussion about this post