ഗുവാഹത്തി: അസമിൽ ട്രക്കിന് നേർക്ക് ഭീകരാക്രമണം. അഞ്ച് പേർ വെന്തു മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.
അസമിലെ ദിമ ഹസാവോ ജില്ലയിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ട്രക്ക് ഡ്രൈവർമാരും സഹായികളുമാണ് കൊല്ലപ്പെട്ടത്. ദിംസ് നാഷണൽ ലിബറേഷൻ ആർമി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ.
പ്രദേശത്തെ സിമന്റ് ഫാക്ടറിയിൽ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് എത്തിക്കാൻ സിമന്റും കൽക്കരിയും ട്രക്കുകളിൽ നിറയ്‌ക്കുന്നതിനിടെയാണ് ഭീകരർ ആക്രമണം നടത്തിയത്. ഏഴ് ട്രക്കുകളായിരുന്നു ചരക്ക് കൊണ്ടുപോകാനായി ഫാക്ടറിയിൽ എത്തിയത്. ഈ സമയം അവിടേയ്‌ക്ക് രഹസ്യമായി എത്തിയ ഭീകരർ ട്രക്കുകൾ അഗ്നിക്കിരയാക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സിമന്റ് ഫാക്ടറിയുടമയോടുള്ള വ്യക്തിവിരോധമാണ് ആക്രമണത്തിന് പിന്നിൽ.
Discussion about this post