കാബൂള്‍: കാബൂള്‍ വിമാനത്താവള പരിസരത്ത് ഭക്ഷണവും വെള്ളവും പോലുള്ള അവശ്യവസ്തുക്കളുടെ വില ദിനംപ്രതി കുതിച്ചുയരുകയാണെന്ന് റിപ്പോര്‍ട്ട്. എയര്‍പോര്‍ട്ടിന് പുറത്ത് ഒരുകുപ്പിവെളളം 40 ഡോളറിനും (ഏകദേശം 3000 രൂപ വരെ) ഒരു പ്ലേറ്റ് റെെസിന് 100 ഡോളറുമാണ് വിലയെന്ന് വിമാനത്താവളത്തിന് പുറത്ത് കാത്തുനില്‍ക്കുന്ന അഫ്ഗാന്‍ പൗരന്‍ വ്യക്തമാക്കി.
കാബൂള്‍ വിമാനത്താവളത്തില്‍ ഭക്ഷണവും വെള്ളവും അമിത വിലയ്ക്ക് വില്‍ക്കുന്നുവെന്ന് പറഞ്ഞ ഫസല്‍-ഉര്‍-റഹ്മാന്റെ വീഡിയോ റോയിട്ടേഴ്സ് പങ്കുവെച്ചു.
ഒരു കുപ്പി വെള്ളം 40 ഡോളറിനും ഒരു പ്ലേറ്റ് റെെസ് 100 ഡോളറിനും വില്‍ക്കുന്നു, അഫ്ഗാനി (കറന്‍സി) അല്ല ഡോളര്‍. അത് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അധികമാണെന്നും വീഡിയോയില്‍ പറയുന്നു.
Discussion about this post