Friday, July 1, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Video

നല്ല കട്ടിത്താടിയും പൊടിമീശയും; അറിയാം സുന്ദരിയായ ഈ പെൺ മോഡലിനെ (വീഡിയോ)

by Brave India Desk
Aug 28, 2021, 05:28 pm IST
in Video
Share on FacebookTweetWhatsAppTelegram

നല്ല കട്ടിയുള്ള മീശ മുകളിലേക്ക് പിരിച്ചു വച്ച്, കട്ട താടിയുമായി വരുന്നവരെ കാണുമ്പോൾ തന്നെ പറയും, ആഹാ എന്താ ലുക്ക്. എന്നാൽ അതേ രീതിയിൽ മീശ പിരിച്ചു വച്ച് ഇറങ്ങാൻ ഒരു പെണ്ണ് ധൈര്യം കാട്ടിയാലോ.

നീട്ടിയെഴുതിയ കരിമിഴികളും ,മനോഹരമായി ചായം തേച്ച ചുണ്ടുകളും , ഒപ്പം നല്ല കട്ടിത്താടിയും, പൊടി മീശയും. ഇതാണ്  ഹർനാം ഗൗർ എന്ന പെൺകുട്ടി. ആറിഞ്ചു നീളത്തിലുള്ള താടി ഒരേ സമയം ഹർനാമിനെ ആൺകുട്ടിയും പെൺകുട്ടിയും ആക്കുന്നു. അതെ, താടിവച്ചു സുന്ദരിയായൊരു മോഡലാണ് ബ്രിട്ടിഷ് സിഖ് മോഡലായ ഹർനാം കൗർ എന്ന 30 കാരി.

Stories you may like

ആനക്കുട്ടിയുടെ മൃതദേഹവുമായി ആനക്കൂട്ടം നടന്നത് കിലോമീറ്ററുകളോളം (വീഡിയോ)

മഹാരാഷ്ട്രയിലും മദ്ധ്യപ്രദേശിലും ആകാശത്ത് ദുരൂഹ വെളിച്ചം : ഉല്‍ക്കാവര്‍ഷമെന്ന് സംശയം, വീഡിയോ

പതിനൊന്നാം വയസ്സു മുതലാണ് ഹർനാമിനു മുഖത്ത് രോമ വളർച്ച തുടങ്ങിയത്. തുടർന്നുള്ള പരിശോധനയിലാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ആണ് ഇതിനു കാരണമെന്നു മനസ്സിലായത്. ഹോർമോണ്‍ അസന്തുലിതാവസ്ഥ മൂലം ഉണ്ടാകുന്ന ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ശരീരത്തിലും മുഖത്തുമുള്ള അമിത രോമവളർച്ച. ഇതിനെ ചൊല്ലി കളിയാക്കലുകൾ തുടങ്ങിയതോടെയാണ്  മകളെ സലൂണിൽ കൊണ്ടു പോയി രോമം നീക്കം ചെയ്യിക്കാൻ അമ്മ തീരുമാനിച്ചത്.

എന്നാൽ നീക്കം ചെയ്യുന്നതിനു പിന്നാലെ രോമം വീണ്ടും വളരുന്നത് കണ്ടതോടെ ഹർനാം കൂടുതൽ വിഷമത്തിലായി. വാക്സിങ്ങും ഷേവിങ്ങും ത്രെഡിങ്ങുമൊക്കെയായി ദിനങ്ങൾ കടന്നുപോയി. പതിനഞ്ചാം വയസ്സിൽ ഹർനാം സ്കൂൾ പഠനം നിർത്താൻ തീരുമാനിച്ചു. ആത്മഹത്യയ്ക്കു പോലും ശ്രമിച്ച ദിനങ്ങളുണ്ടായി.

എന്നാൽ കളിയാക്കലുകൾ തുടർന്നപ്പോൾ ഹർനാമിന്റെ ഉള്ളിലും വാശിയായി. അങ്ങനെയാണ് താടി നീക്കാനായി പാർലറുകളിലേക്കുള്ള യാത്രകള്‍ അവസാനിപ്പിക്കാൻ തീരുമാനിക്കുന്നത്. തല മറയ്ക്കാൻ ഒരു ടർബനും ധരിച്ചു തുടങ്ങി. അതു പൂർണമായും മതവിശ്വാസത്തിന്റെ ഭാഗമായിട്ടായിരുന്നു.

താടിയുമായി ജീവിക്കുന്നതു നിങ്ങൾക്ക് ഒട്ടും ആത്മവിശ്വാസം നൽകുന്നില്ലെങ്കിൽ അതു നീക്കം ചെയ്യുക തന്നെ വേണം. അതല്ലെങ്കിൽ ആ താടി വച്ചു തന്നെ ജീവിതം ആഘോഷിക്കണം. എന്റെ ശരീരം, എന്റെ നിയമങ്ങൾ – ഞാൻ അതിലാണു വിശ്വസിക്കുന്നത്. ആർക്കും അതിനെ തടയിടാനാകില്ല’- സ്വന്തം മുഖത്തെയും , ഇഷ്ടങ്ങളെയും കുറിച്ച് ഹർനാം പറയുന്നത് ഇങ്ങനെയാണ്. ലണ്ടൻ ഫാഷൻ വീക്കിൽ താടിയുമായി റാംപ് വോക് ചെയ്ത ഏക പെൺകുട്ടി എന്ന ബഹുമതിയും ഹർനാമിനു സ്വന്തം.

കാണുമ്പോൾ അരോചകമായി തോന്നുന്നെന്നും താടി നീക്കം ചെയ്യണമെന്നും പറഞ്ഞു. നിനക്കു നല്ലൊരു ജോലി ലഭിക്കില്ലെന്നും വിവാഹം കഴിക്കാൻ കഴിയില്ലെന്നും വരെ പറഞ്ഞവരുണ്ട്. പക്ഷേ അവയൊന്നും ഹർനാമിനെ തളർത്തിയില്ല.

മുഖത്തൊരു പാടോ കുരുവോ വന്നാൽ അപ്പോൾ ആശങ്കപ്പെടുന്ന മുഴുവൻ പെൺകുട്ടികളും കണ്ടുപഠിക്കേണ്ടതാണ് ഹർനാമിനെ. ഇക്കാലമത്രയും പലരും തന്റെ ശരീരത്തിലെ വൈകല്യം പോലെ താടി വളർച്ചയെ കണ്ടപ്പോൾ അതിലൊന്നും അടിയറവു പറയാതിരുന്നതാണ് ഹർനാമിന്റെ വിജയം.

പൂർണ്ണ വളർച്ചയെത്തിയ താടിയുള്ള ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീ എന്ന നിലയിൽ ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരിക്കുകയാണ് ഹർനാം.

Tags: videoHarnam Gaur
Share7TweetSendShare

Discussion about this post


Latest stories from this section

‘സ്കൂളിലെത്താന്‍ വൈകുന്നു’; ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പൊലീസിന് സ്റ്റേഷനില്‍ പരാതിയുമായി യുകെജി വിദ്യാര്‍ഥി, വൈറലായി വീഡിയോ

നാഗമാണിക്യം സത്യമോ? (വീഡിയോ)

ഒരു ദിവസത്തെ വരുമാനം 449 കോടി രൂപ; അറിയാം ഗൗതം അദാനിയെന്ന ശതകോടീശ്വരനെക്കുറിച്ച് (വീഡിയോ)

തമിഴ്നാട് രാഷ്ട്രീയത്തിന്റെ അച്ചുതണ്ടായിരുന്ന വേദനിലയം; ജയലളിതയുടെ ആഡംബര വീട് (വീഡിയോ)

Next Post

'കോവിഡ് വന്നയാൾ ഒറ്റ ഡോസ് കോവാക്സിൻ എടുക്കുമ്പോൾ രണ്ട് ഡോസ് വാക്‌സിനെടുത്തവരുടെ അതേ രോഗ പ്രതിരോധശേഷി'- ഐ.സി.എം.ആര്‍

Latest News

മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതു തന്നെ അവാര്‍ഡ്; ബറോസ് അനുഭവം പങ്കുവച്ച്‌ കോമള്‍ ശര്‍മ

എകെജി സെന്റര്‍ ആക്രമണ സംഭവത്തിൽ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസ്: എഫ്‌ഐആറിന്റെ പകര്‍പ്പ് പുറത്ത്

‘രഥയാത്രയുടെ ശുഭാവസരത്തില്‍ എല്ലാവര്‍ക്കും ആശംസകള്‍. ഭഗവാന്‍ ജഗന്നാഥന്‍ എല്ലാവരിലേയ്ക്കും അനുഗ്രഹം ചൊരിയട്ടെ. എല്ലാവര്‍ക്കും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ.’; പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

രാജ്യത്ത് പാചക വാതക സിലിണ്ടറിന്‍റെ വില കുറഞ്ഞു

‘എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താന്‍ ഈ കേഡര്‍ പ്രസ്ഥാനത്തിന് അറിയാം’; കോഴിക്കോട് ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ്‌

‘ഭരണകക്ഷിക്ക് അവരുടെ പാർട്ടി ഓഫീസുപോലും സംരക്ഷിക്കാൻ കഴിയുന്നില്ല, ആക്രമണം നടന്നത് ഭരണസിരാകേന്ദ്രത്തിന് മൂക്കിന് താഴെ’‌; മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് വി മുരളീധരൻ

ഉദയ്പൂർ കൊലപാതകം; രണ്ട് പേർ കൂടി അറസ്റ്റിൽ

അട്ടപ്പാടിയിൽ 22-കാരനെ അടിച്ച് കൊലപ്പെടുത്തി; അഞ്ച് പേർ കസ്റ്റഡിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies