സൂറത്ത്: രണ്ടോ മൂന്നോ പോലീസുകാരെ കൊന്നാലും കുഴപ്പമില്ല, പക്ഷേ ഒരു പട്ടേലും ആത്മഹത്യ ആത്മഹത്യ ചെയ്യരുതെന്ന് പത്തീധര്‍ അര്‍ക്ഷന്‍ ആന്ദോളന് സമിതി നേതാവ് ഹാര്‍ദിക് പട്ടേല്‍.
നിങ്ങള്‍ക്ക് അത്ര ധൈര്യമുണ്ടെങ്കില്‍ പോയി രണ്ടോ മൂന്നോ പോലീസുകാരെ കൊല്ലു. പട്ടേലുമാര്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഇതായിരുന്നു ഹാര്‍ദിക് പറഞ്ഞത്. സംവരണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് പോലീസ് മേധാവിക്ക് കത്തെഴുതിയ വിപുല്‍ ദേശായി എന്ന യുവാവിനോടായിരുന്നു ഹാര്‍ദിക്കിന്റെ ഉപദേശം
ശനിയാഴ്ച വിപുല്‍ ദേശായിയുടെ വീട് സന്ദര്‍ശിക്കവെയാണ് ഹാര്‍ദിക് ഇക്കാര്യം പറഞ്ഞത്.
ഇക്കാര്യം പ്രാദേശിക ചാനലുകള്‍ പുറത്തുവിട്ടതോടെ സംഭവം വിവാദമായി. ഹാര്‍ദിക്കിന്റെ പ്രസ്താവനയെക്കുറിച്ച് സൂറത്ത് പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയശേഷം എന്ത് നടപടി വേണമെന്ന് തീരുമാനിക്കുമെന്നും ഡി.ജി.പി പി.സി താക്കൂര്‍ പറഞ്ഞു.
പോലീസുകാരെ കൊല്ലണമെന്നല്ല താന്‍ ഉദ്ദേശിച്ചതെന്നും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച പട്ടേല്‍ യുവാവിനെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന് വേണ്ടി പറഞ്ഞ വാക്കുകളായിരുന്നുവെന്നും പിന്നീട് ഹര്‍ദിക് പട്ടേല്‍ വിശദീകരിച്ചു.
Discussion about this post