ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഹിന്ദു ക്ഷേത്രം തകർത്തു. സിന്ധ് പ്രവിശ്യയിലെ സാംഘർ ജില്ലയിലെ ഖിപ്രോയിലായിരുന്നു അതിക്രമം. പാകിസ്ഥാനി ആക്ടിവിസ്റ്റ് റാഹത്ത് ഓസ്റ്റിനാണ് സംഭവം പുറം ലോകത്തെ അറിയിച്ചത്.
പാകിസ്ഥാനിൽ ഇസ്ലാമിനെതിരായ മതനിന്ദ ആരോപിക്കപ്പെട്ടാൽ തെളിവില്ലെങ്കിൽ പോലും വധശിക്ഷ ലഭിക്കുന്ന സാഹചര്യമുള്ളപ്പോഴാണ് ആൾക്കൂട്ടം ക്ഷേത്രം തകർത്തത്. പാകിസ്ഥാനിൽ അടുത്തിടെയായി ന്യൂനപക്ഷ മതസ്ഥാപനങ്ങളുടെ നേർക്ക് അതിക്രമങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്ന സംഭവങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാണ്.
ഈ മാസമാദ്യം പന്ത്രണ്ടോളം പേരടങ്ങുന്ന ഒരു സംഘം ഭോംഗ് ഗ്രാമത്തിലെ ക്ഷേത്രം ആക്രമിച്ച് വിഗ്രഹങ്ങൾ നശിപ്പിച്ചിരുന്നു.
Discussion about this post