കൊല്ലം: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ചയാള്‍ പൊലീസ് പിടിയിലായി. തഴുത്തല വില്ലേജില്‍ വടക്കുകര കിഴക്കേ ചേരിയില്‍ അബു താഹീര്‍ മന്‍സില്‍ (വയലില്‍ പുത്തന്‍ വീട്) നബീബ് (25) ആണ് പിടിയിലായത്. മൂന്നുമാസം മുമ്പ് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.
കുട്ടിയുടെ മൊബൈല്‍ ഉപയോഗം ശ്രദ്ധയില്‍പെട്ട കുടുംബമാണ് ബന്ധം കണ്ടെത്തിയത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വനിത പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
തുടര്‍ന്ന് കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ ടി. നാരായണന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇയാളെ കൊട്ടിയത്തുനിന്ന് പിടികൂടുകയായിരുന്നു. കൊല്ലം വനിതാ പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ സി. പുഷ്പലത, എസ്.സി.പി.ഒമാരായ മിനി, രമാബായി, ആഷാമോള്‍, അനിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
Discussion about this post