എസ്എന്‍ഡിപിയുടെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടി ഡിസംബറില്‍ രൂപീകരിക്കും. നിയമസസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പ്രാദേശികതലത്തില്‍ സഖ്യമുണ്ടാക്കാന്‍ എല്ലാ തലത്തിലും ചര്‍ച്ച നടത്തും.
ഒരു സ്വകാര്യചാനലിന് നല്കിയ അഭിമുഖത്തിലാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ വിശദീകരണം.
ഇതിനിടെ രാഷ്ട്രീയ നിരീക്ഷകരുടെ.ും, പൊതു രംഗത്തുള്ളവരുടേയും യോഗം എസ്എന്‍ഡിപി ഇന്ന് വിളിച്ച് ചേര്‍ത്തിട്ടുണ്ട്. അഡ്വക്കറ്റ് ജയശങ്കര്‍, എന്‍എം പിയേഴ്സണ്‍, ഫിലിപ്പ് എം പ്രസാദ് തുടങ്ങിയവരും, എസ്്എന്‍ഡിപി നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുംസ നയരൂപീകരണവും സംബന്ധിച്ച കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക. വെള്ളാപ്പള്ളി നടേശനും, തുഷാര്‍ വെള്ളാപ്പള്ളിയും യോഗത്തില്‍ പങ്കെടുക്കും.
പത്തരയ്ക്ക് ചേര്‍ത്തലയിലാണ് യോഗം.
Discussion about this post