ഡൽഹി: കുറ്റവാളികൾക്കും നക്സലൈറ്റുകൾക്കും അനധികൃത ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്ത 58 കാരനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പിസ്റ്റളുകളും 200 വെടിയുണ്ടകളും ഇയാളിൽ നിന്ന് കണ്ടെടുത്തു.
ബീഹാറിലെ ഭോജ്പൂർ സ്വദേശിയായ രാം കൃഷ്ണ സിംഗ് എന്നയാളെ ബുധനാഴ്ച ഡൽഹിയിലെ നിസാമുദ്ദീൻ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സ്പെഷ്യൽ സെൽ) പ്രമോദ് സിംഗ് കുശ്വാഹ് പറഞ്ഞു. ബികോം ബിരുദധാരിയായ ഇയാൾ ‘മാസ്റ്റർ’ എന്ന അപാര നാമത്തിലാണ് അറിയപ്പെട്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് പശ്ചാത്തലത്തിൽ ഇടപാടുകളെല്ലാം നിർത്തി വച്ചിരിക്കുകയായിരുന്നു. ഇപ്പോളാണ് ഗുണ്ടാസംഘങ്ങൾക്കും കുറ്റവാളികൾക്കും അനധികൃത ആയുധങ്ങൾ വിൽക്കുന്നത് പുനരാരംഭിച്ചത് . ജൂൺ മുതൽ ഡൽഹി-എൻസിആറിലെ കുറ്റവാളികൾക്ക് 300 ലധികം വെടിയുണ്ടകളും 10 പിസ്റ്റളുകളും വിറ്റതായി ചോദ്യം ചെയ്യലിൽ സിംഗ് പറഞ്ഞു.
Discussion about this post