തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി നീങ്ങും. തെരഞ്ഞടുപ്പില്‍ പാര്‍ട്ടി പൂര്‍ണ്ണ വിജയം നേടുമെന്ന് മുഖ്യമന്തി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി എന്നും അദ്ദേഹം പറഞ്ഞു. കേരളം വര്‍ഗിയതയ്ക്ക് വളക്കൂറുള്ള മണ്ണല്ല. കേരളത്തെ വര്‍ഗീയതയില്‍ കെട്ടാന്‍ ശ്രമിച്ചാല്‍ അത് നടക്കില്ല.
സീറ്റ് വിഭജന തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കോണ്‍ഗ്രസ്സ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും വര്‍ഗീയ അജണ്ട കേരളത്തില്‍ വിജയിക്കില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍ പറഞ്ഞു. യു.ഡി.എഫിന് അനുകൂല സാഹചര്യമാണ് ഉള്ളതെന്നും ബി.ജെ.പി അജണ്ട നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നും മതേതര നിലപാടുമായി മുന്നോട്ട് പോകുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്തി രമേശ് ചെന്നിത്തല , കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ എന്നിവര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി കെ.പി.സി.സി ആസ്ഥാനത്തായിരുന്നു ചര്‍ച്ച. പാര്‍ട്ടി തര്‍ക്കങ്ങള്‍ക്കും പുനസംഘടന പ്രശ്‌നങ്ങള്‍ക്കും ശേഷം നടത്തിയ ആദ്യത്തെ ചര്‍ച്ചയാണ്.
Discussion about this post