വര്‍ക്കല: പതിനഞ്ചുകാരിയെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നാല്‍പ്പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. വര്‍ക്കല ആയിരൂര്‍ നിഷാ സദനത്തില്‍ മനോജാണ് പൊലീസിന്റെ പിടിയിലായത്.
കല്ലാശാരിയായ ഇയാള്‍ 15 വയസ്സുള്ള പെണ്‍കുട്ടിയെ പല രീതിയിലുള്ള പ്രലോഭനങ്ങള്‍ നല്‍കി സ്വന്തം വീട്ടില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ മാസം ആണ് ആദ്യമായി കുട്ടിയെ പീഡിപ്പിച്ചത്. അതിനുശേഷം പലദിവസങ്ങളിലും പീഡനം ആവര്‍ത്തിച്ചു.
ചൈല്‍ഡ് ലൈനിന്റെ പരാതിയെ തുടര്‍ന്നാണ് പൊലീസ് നടപടി എടുത്ത്. പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.












