മോസ്കോ: അഫ്ഗാന് അഭയാര്‍ഥികളുടെ പ്രശ്നം പരിഹരിക്കാന്‍ കൂട്ടായ പരിശ്രമമുണ്ടാവണമെന്ന് റഷ്യ. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവാണ് ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ വിദേശകാര്യമന്ത്രി മുഹമ്മദ് അല്‍ താനിയുമായുള്ള കൂടിക്കാഴ്ചക്കൊടുവില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ലാവ്റോവിന്റെ പ്രഖ്യാപനം.
എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കണമെന്ന് റഷ്യ ആഗ്രഹിക്കുന്നത്. ഇതിനായി എല്ലാ രാജ്യങ്ങളും ഇടപെടണമെന്നും ലാവ്റോവ് ആവശ്യപ്പെട്ടു. താലിബാന് അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചതോടെ നിരവധി പേരാണ് രാജ്യം വിടുന്നത്.
യു.എന്‍ അഭയാര്‍ഥി ഹൈ കമ്മീഷണറുടെ റിപ്പോര്‍ട്ട് പ്രകാരം അടുത്ത നാല് മാസത്തിനുള്ളില്‍ അഫ്ഗാനില്‍ നിന്നുള്ള 500,000 പേര് അഭയാര്‍ഥികളായി മാറും. രാഷ്ട്രീയമായ അനിശ്ചിതാവസ്ഥയും തൊഴിലില്ലായ്മയും സുരക്ഷാ പ്രശ്നങ്ങളും മൂലമാണ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ളവര്‍ രാജ്യം വിടുന്നത്.
നിലവില്‍ പതിനായിരക്കണക്കിനാളുകളാണ് അഫ്ഗാനില്‍ നിന്ന് പലായനം ചെയ്തു കഴിഞ്ഞു. വരും മാസങ്ങളില്‍ പലായനം ചെയ്യുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുമെന്നാണ് യു.എന്‍ ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ കണാക്കാക്കുന്നത്. അഫ്ഗാനായി 12 മില്യണ്‍ യു.എസ് ഡോളറിന്റെ സഹായം നല്‍കണമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം യു.എന്നിനോട് അഭ്യര്‍ഥിച്ചിരുന്നു.
Discussion about this post