കട്ടക്ക് : ഇന്ത്യന്‍ ക്രിക്കറ്റിന് നാണക്കേടുണ്ടാക്കിയ കാണികളുടെ മോശം പെരുമാറ്റവും, ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനവും കണ്ട ഗാന്ധി-മണ്ടേല പരമ്പരയിലെ രണ്ടാം ട്വന്റി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച വിജയം.പ്രോട്ടിസ് ആറു വിക്കറ്റിനാണ് ആതിഥേയരായ. ഇന്ത്യയെ തോല്‍പ്പിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ആദ്യരണ്ട് കളികളും ജയിച്ച് ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.
ഇന്ത്യയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് കാണികള്‍ ഗ്രൗണ്ടിലേക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞു. ഇതേ തുടര്‍ന്ന് മല്‍സരം രണ്ടു തവണ തടസപ്പെട്ടു. പിന്നീട് പ്രത്യേക മേഖലയില്‍ ഇരുന്ന കാണികളെ ഒഴിപ്പിച്ച ശേഷമാണ് മല്‍സരം പുനരാരംഭിച്ചത്.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 92 റണ്‍സിന് പുറത്താവുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 16 പന്തുകള്‍ ബാക്കി നില്‍ക്കെ 92 റണ്‍സിന് പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 17.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കായി ആര്. അശ്വിന് മൂന്നു വിക്കറ്റും അഷ്കര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി. അര്‍ധസെഞ്ചുറി നേടിയ ഡിവില്ലേഴ്സാണ് ടോപ്സ്കോറര്‍.
22 റണ്‍സ് വീതം നേടിയ രോഹിത് ശര്‍മ, സുരേഷ് റെയ്ന എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍മാര്‍.
Discussion about this post