ഡൽഹി: വടക്കൻ ഡൽഹിയിലെ മൽക്കഗഞ്ചിൽ സബ്സി മണ്ടിക്കടുത്ത് നാല് നില കെട്ടിടം തകർന്ന് വീണു. തിങ്കളാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരാളെ രക്ഷപ്പെടുത്തി. രണ്ട് കുട്ടികൾ കുടുങ്ങിക്കിടക്കുന്നതായി ഭയപ്പെടുന്നതായി അഗ്നിശമന സേന അറിയിച്ചു.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ വീണ് സമീപത്ത് നിർത്തിയിട്ടിരുന്ന ഒരു കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചതായി അഗ്നിശമന സേന ഉദ്യോഗസ്ഥർ പറഞ്ഞു. ഒരാളെ രക്ഷിച്ചതായും അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം ചികിത്സയിലാണെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (നോർത്ത്) ആന്റോ അൽഫോൻസ് പറഞ്ഞു.“രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്, പ്രാദേശിക പോലീസ് ഉദ്യോഗസ്ഥർ അവിടെയുണ്ട്. കൂടുതൽ വിവരങ്ങൾ ഉടൻ പങ്കുവെക്കും”-ഡിസിപി പറഞ്ഞു.
Discussion about this post