ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ അമ്മ ഷാർലറ്റ് ജോൺസൺ വാൾ അന്തരിച്ചു.79 വയസ്സായിരുന്നു. ലണ്ടൻ സെന്റ് മേരീസ് ഹോസ്പിറ്റലിൽ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ഷാർലറ്റ് ജോൺസൺ വാൾ 1942 ൽ ഓക്സ്ഫോർഡിൽ ജനിച്ചു. യൂറോപ്യൻ മനുഷ്യാവകാശ കമ്മീഷൻ പ്രസിഡന്റായിരുന്ന സർ ജെയിംസ് ഫോസെറ്റിന്റെ മകളായിരുന്നു. പ്രൊഫഷണൽ ചിത്രകാരിയായ ഷാർലറ്റ് ജോൺസണ് 40 -ആം വയസ്സിൽ പാർക്കിൻസൺസ് രോഗം കണ്ടെത്തിയെങ്കിലും ഒരു സാധാരണ ജീവിതം നയിച്ചിരുന്നു. തന്റെ കുടുംബത്തിലെ “പരമോന്നത അധികാരിയാണ്” എന്നാണ് ബോറിസ് തന്റെ അമ്മയെക്കുറിച്ച് പറഞ്ഞത്.
1970 കളിൽ യൂറോപ്യൻ മനുഷ്യാവകാശ കമ്മീഷന്റെ പ്രസിഡന്റായിരുന്ന ശ്രീമതി ജോൺസൺ വാൾ, കോളേജിൽ ആദ്യത്തെ വിവാഹിതയായ ബിരുദ വിദ്യാർത്ഥിനീയായിരുന്നു. ഓക്സ്ഫോർഡ് സർവകലാശാലയിൽ ബിരുദം പൂർത്തിയാക്കുന്നതിന് മുമ്പ് 1963 ൽ സ്റ്റാൻലി ജോൺസണെ വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് നാല് കുട്ടികളായിരുന്നു – ബോറിസ്, പത്രപ്രവർത്തക റേച്ചൽ, മുൻ മന്ത്രി ജോ, പരിസ്ഥിതി പ്രവർത്തകൻ ലിയോ. 1979 ൽ അവർ വിവാഹമോചനം നേടി.
1988 ൽ അവൾ അമേരിക്കൻ പ്രൊഫസർ നിക്കോളാസ് വാളിനെ വിവാഹം കഴിച്ചു, ന്യൂയോർക്കിലേക്ക് മാറിയെങ്കിലും അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് 1996 ൽ അവൾ ലണ്ടനിലേക്ക് തന്നെ മടങ്ങി.
ലേബർ നേതാവ് സർ കെയർ സ്റ്റാർമർ ഉൾപ്പെടെ രാഷ്ട്രീയ മേഖലയിലെ മുതിർന്ന വ്യക്തികൾ ജോൺസന് അനുശോചനം അറിയിച്ചു.
Discussion about this post