വടക്കഞ്ചേരി: അരിമണിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമൊരുക്കി വിദ്യാര്‍ഥി. ചിത്രകല അധ്യാപകരായ എന്‍.കെ. ശ്രീദേവിയുടെയും ഗോപാല്ജിയുടെയും ഏക മകനായ അമിത് കൃഷ്ണയാണ് പ്രധാന മന്ത്രിയുടെ ചിത്രമൊരുക്കിയത്.
മൂന്നര വയസ്സുമുതല്‍ വരകളും വര്‍ണങ്ങളും കണ്ടുവളര്‍ന്ന അമിത് കൃഷ്ണ ഇതിനോടകം നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ചിത്രകലയില്‍ എന്നും വേറിട്ട ശൈലി ഇഷ്ടപ്പെടുന്ന അമിത് നിരവധി പെയിന്റിങ് എക്സിബിഷനുകളിലും പങ്കെടുത്തിട്ടുണ്ട്.
അരിമണികള്‍ ഉപയോഗിച്ച് ചിത്രങ്ങളൊരുക്കുന്ന പുതിയ ശൈലിയില്‍ ഒരു വര്‍ഷമായി സ്വയം പരിശീലനം നേടുന്നു. അരിമണികള്‍ ഉപയോഗിച്ച് എ.ആര്. റഹ്മാന്, ബ്രൂസിലി, മോഹന്‍ലാല്‍, മുഖ്യമന്ത്രി പിണറായി വിജയന്, അബ്ദുല്‍ കലാം എന്നിവരുടെ ഫോട്ടോകള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇത്ര വലിയ ചിത്രം ആദ്യമായിട്ടാണ്.
നാലടി നീളവും മൂന്നടി വീതിയുമാണ് ചിത്രത്തിന്റെ വലുപ്പം. മൂന്നു മണിക്കൂര്‍ സമയമെടുത്താണ് ഏകദേശം ഒരു ലക്ഷം അരിമണികള്‍ ഉപയോഗിച്ചാണ് പിറന്നാളാശംസകള്‍ നേരാന്‍ പ്രധാനമന്ത്രിയുടെ ചിത്രം പൂര്‍ത്തീകരിച്ചത്. ഫിംഗര്‍ പെയിന്റിങ്, പെന്‍സില്‍ ഷേഡിങ്, ഓയില്‍ പെയിന്റിങ്, ഡിജിറ്റല്‍ പെയിന്റിങ് എന്നിവ ചെയ്യാറുണ്ട്.
പന്തലാംപാടം മേരിമാത ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
Discussion about this post