ചണ്ഡീഗഡ്: അനിശ്ചിതത്വങ്ങൾക്കൊടുവിൽ പഞ്ചാബ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് കോൺഗ്രസ്. ചരൺജിത് സിംഗ് ചന്നിയാണ് പഞ്ചാബ് മുഖ്യമന്ത്രി. ചന്നിയെ കോൺഗ്രസ് നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു.
സുഖ്ജിന്ദർ സിംഗ് രൺധവെ പുതിയ പഞ്ചാബ് മുഖ്യമന്ത്രിയാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അവസാന നിമിഷം തീരുമാനം മാറുകയായിരുന്നു. അതിനിടെ അമരീന്ദർ സിംഗ് പാർട്ടി പിളർത്തുമെന്ന ഭയവും കോൺഗ്രസിനുണ്ട്.
അമരീന്ദറിനോട് കോൺഗ്രസ് നീതികേട് കാട്ടി എന്ന അഭിപ്രായം കോൺഗ്രസിനുള്ളിൽ തന്നെ പ്രബലമാണ്. രാഷ്ട്രീയം ഉപേക്ഷിക്കില്ല, കാത്തിരിക്കും, അവസരങ്ങൾ വിനിയോഗിക്കും എന്ന അമരീന്ദറിന്റെ വാക്കുകൾ കോൺഗ്രസിനെ ആശങ്കയിലാക്കുന്നുണ്ട്.
Discussion about this post