ബംഗളൂരു: അനേക്കലിൽ റിസോർട്ടിൽ മലയാളികളുടെ നേതൃത്വത്തിൽ നടന്ന ലഹരി പാർട്ടിയിൽ റെയ്ഡ്. 28 പേർ അറസ്‌റ്റിൽ. സ്ഥലത്ത് നിന്നും നിരോധിച്ച ലഹരി ഉൽപന്നങ്ങൾ പിടിച്ചെടുത്തു.
അനേക്കൽ ഗ്രീൻവാലി റിസോർട്ടിൽ നടന്ന ലഹരിപാർട്ടിയിൽ പങ്കെടുത്തവരിൽ ഐടി കമ്പനി ജീവനക്കാരും ബംഗളൂരുവിലെ വിദ്യാർത്ഥികളുമുണ്ടെന്നാണ് വിവരം. നാല് മലയാളി യുവതികളും അറസ്‌റ്റിലായവരിലുണ്ട്.
കഴിഞ്ഞവർഷം സെപ്‌തംബറിലും ബംഗളൂരു നഗരത്തിൽ ലഹരിമരുന്ന് വിൽപന നടത്തിയ മലയാളികളടക്കം മൂന്നുപേരെ അറസ്‌റ്റ് ചെയ്‌തിരുന്നു. 40 ലക്ഷം രൂപയുടെ ലഹരിവസ്‌തുക്കളാണ് ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അന്ന് പിടികൂടിയത്.
Discussion about this post