മോസ്കോ: റഷ്യയില്‍ യൂണിവേഴ്സിറ്റി ക്യാംപസിലുണ്ടായ വെടിവയ്പില്‍ എട്ടു പേര് കൊല്ലപ്പെട്ടു. പത്തു പേര്‍ക്കു പരിക്കേറ്റു. പേം സര്‍വകലാശാലയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം.
അജ്ഞാതനായ ഒരാള്‍ തോക്കുമായി വന്ന് തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പേം സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രസ് സര്‍വീസ് അറിയിച്ചു.
എട്ടു പേര് മരിച്ചതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമിയെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ഇയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മരിച്ചത് വിദ്യാര്ത്ഥികളാണോയെന്നും വ്യക്തമല്ല.
വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മറ്റ് ജീവനക്കാരും മുറികള്‍ക്കുള്ളില്‍ അടച്ചിരുന്നതിനാല്‍ കൂടുതല്‍ മരണം ഒഴിവായതായാണ് റിപ്പോര്‍ട്ടുകള്‍. ചില വിദ്യാര്‍ത്ഥികള്‍ മുകള്‍നിലയിലെ ജനാലയിലൂടെ പുറത്തേക്കു ചാടിയതായി ടാസ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post