ഡല്‍ഹി : സുനന്ദ പുഷ്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് സുനന്ദയുടെ മകന് ശിവ് മേനോനെ ചോദ്യം ചെയ്തു.പ്രത്യേക അന്വേഷണസംഘത്തിന്റെ വസന്ത് വിഹാറിലുള്ള ഓഫീസില്‍ വച്ചാണ് ശിവ്മേനന്റെ മൊഴിയെടുത്തത്.സുനന്ദയ്ക്ക് ഐപിഎല്ലുമായി ഉണ്ടായിരുന്ന ബന്ധവും മറ്റുമാണ് ശിവ മേനോനോട് ഡല്‍ഹി പോലീസ് ചോദിച്ചറിഞ്ഞത്.
സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ശിവ് മേനോന് നേരത്തെ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിനു മൊഴി നല്‍കിയിരുന്നു. ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിനായി ദുബായില്‍ നിന്ന് ശിവ് മനോന്‍ ഡല്‍ഹിയിലെത്തിയത്.മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ശിവ്മേനോന്‍ എത്തിയിരുന്നില്ല.
Discussion about this post