ബംഗളൂരു: ബിസിനസിന്റെ മറവില്‍ ലഹരി കടത്തിനായി ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ ജാമ്യാപേക്ഷയിലാണ് ഗുരുതര ആരോപണം.
ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ് ബിനീഷിന്റെ അക്കൗണ്ടിലുണ്ടായിരുന്ന കള്ളപ്പണമെന്നുമാണ് ഇഡി കര്‍ണാടക ഹൈക്കോടതിയില്‍ വാദിച്ചത്.
ലഹരികടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് അനൂപ്, ബിനീഷ് കോടിയേരിയുടെ പങ്കാളിയാണെന്നും ബിനീഷിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇഡി കോടതിയില്‍ വാദിച്ചു. കേസ് ഈ മാസം 23 ന് വീണ്ടും പരിഗണിക്കും.
Discussion about this post