വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യാഴാഴ്ച നടന്ന കൂടിക്കാഴ്ചയില്‍ ഭീകരവാദത്തില്‍ പാകിസ്താന്റെ പങ്കിനെ കുറിച്ച് പരാമര്‍ശിച്ച് അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. മോദിയും കമലയും തമ്മിലുള്ള പ്രഥമ കൂടിക്കാഴ്ചയായിരുന്നു ഇത്.
പാകിസ്താനില്‍ ഭീകരവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ യു.എസിനും ഇന്ത്യക്കും സുരക്ഷാഭീഷണി സൃഷ്ടിക്കാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ പാകിസ്താനോട് കമല ആവശ്യപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.
ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയില്‍ വന്നപ്പോള്‍, അതില്‍ പാകിസ്താന്റെ പങ്കിനെ കുറിച്ച് കമല സ്വമേധയാ പരാമര്‍ശിക്കുകയായിരുന്നു- വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്ധന് ഷൃങ്ല പി.ടി.ഐയോടു പറഞ്ഞു. ഇന്ത്യയുടെയും യു.എസിന്റെയും സുരക്ഷയെ ബാധിക്കുമെന്നതിനാല്‍ ഈ വിഷയത്തില്‍ നടപടികള്‍ കൈക്കൊള്ളാന്‍ കമല പാകിസ്താനോടു ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശത്തോട് കമല യോജിക്കുകയും ചെയ്തു.
Discussion about this post