മുംബൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട മള്‍ട്ടിപ്ലക്‌സുകളും തിയറ്ററുകളും തുറക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസ് ആണ് ഒക്ടോബര്‍ 22-നുശേഷം മള്‍ട്ടിപ്ലക്‌സുകളും തിയറ്ററുകളും തുറക്കാന്‍ അനുമതി നല്‍കുമെന്ന് അറിയിച്ചിരിക്കുന്നത്.
സിനിമാ നിര്‍മ്മാതാക്കളായ ജയന്തിലാല്‍ ഗഡ, രോഹിത് ഷെട്ടി എന്നിവരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് തീരുമാനം.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും തിയറ്ററുകള്‍ തുറക്കുകയെന്നും മറ്റ് വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Discussion about this post