Tuesday, July 5, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News Kerala

കര്‍ഷകരുടെ ഭാരത ബന്ദ്; ഐക്യദാർഢ്യവുമായി കേരളത്തില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

by Brave India Desk
Sep 27, 2021, 07:38 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: രാജ്യത്ത് കർഷക സംഘടനകൾ ഭാരത ബന്ദ് പ്രഖ്യാപിച്ചതിന് ഐക്യദാർഢ്യവുമായി സംസ്ഥാനത്ത് തിങ്കളാഴ്ച ഹർത്താൽ ആചരിക്കും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതിയാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. ആറു മുതൽ ആറു വരെയാണ് ഹർത്താൽ. ഹർത്താലിന് എൽ.ഡി.എഫും ദേശീയ പണിമുടക്കിന് യു.ഡി.എഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സ്വകാര്യ വാഹനങ്ങളെ തടയില്ലെന്നാണ് ഹര്‍ത്താല്‍ നടത്തുന്ന സംയുക്ത സമരസമിതി അറിയിക്കുന്നത്. നേരത്തെ സര്‍ക്കാറും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തും എന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പാൽ, പത്രം, ആംബുലൻസ്, മരുന്നുവിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യസർവീസുകൾ എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Stories you may like

മലപ്പുറത്തെ കൗൺസിലറുടെ കൊലപാതകം; മഞ്ചേരിയിൽ ഇന്ന് ഹർത്താൽ

സിപിഎം നേതാവിനെ കൊലപ്പെടുത്തി ; 4 പേർ പിടിയില്‍; തിരുവല്ലയില്‍ ഹർത്താല്‍

ജീവനക്കാരുടെയും യാത്രക്കാരുടേയും കുറവ് പരിഗണിച്ച് സാധാരണ ഗതിയിൽ സർവ്വീസുകൾ ഉണ്ടായിരിക്കില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ആശുപത്രികൾ, റയിൽവെ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് പരിമിതമായ ലോക്കൽ സർവ്വീസുകൾ പൊലീസ് അകമ്പടിയോടെ മാത്രം നടത്താനാണ് തീരുമാനം. എന്നാൽ ഹർത്താൽ അവസാനിക്കുന്ന വൈകീട്ട് ആറ് മണിക്ക് ശേഷം അന്തർ ജില്ലാ, അന്തർ സംസ്ഥാന സർവ്വീസുകൾ ഉണ്ടായിരിക്കുമെന്നും സിഎംഡി അറിയിച്ചു.

ചില തൊഴിലാളി സംഘടനകൾ സെപ്തംബർ 27, തിങ്കളാഴ്ച്ച രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ തീരുമാനം. സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി തന്നെ നേരത്തെ ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ യാത്രക്കാരുടെ ബാഹുല്യം ഉണ്ടാകാൻ സാദ്ധ്യതയില്ലെന്നതും ജീവനക്കാരുടെ കുറവുമാണ് സാധാരണ ഗതിയിൽ സർവ്വീസുകൾ ഉണ്ടായിരിക്കില്ലെന്ന് പ്രഖ്യാപിക്കാൻ കാരണം.

സര്‍വകലാശാല പരീക്ഷകളും, പി.എസ്.സിയുടെ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചിട്ടുണ്ട്. കേരളത്തിന് പുറമേ ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഭരണകക്ഷികള്‍ തന്നെ ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം ദില്ലിയില്‍ അതിര്‍ത്തികളില്‍ ഭാരത ബന്ദിനെ തുടര്‍ന്ന് സുരക്ഷ കര്‍ശ്ശനമാക്കി.

Tags: harthalBharat Bandh
ShareTweetSendShare

Discussion about this post


Latest stories from this section

‘പരാതി നല്‍കാന്‍ വൈകിയതില്‍ ദുരൂഹതയുണ്ട്’; പി.സി ജോര്‍ജിനെതിരായ പീഡന പരാതിയിൽ സംശയം പ്രകടിപ്പിച്ച് കോടതി

‘എ.കെ.ജി സെന്റര്‍ ആക്രമിച്ച യഥാര്‍ത്ഥ കുറ്റവാളിയെ പിടിക്കാനാണ് ശ്രമം’; അടിയന്തര പ്രമേയത്തിന് മറുപടിയുമായി എം.എം മണി

കോട്ടയം ഡിസിസി ഓഫീസിന് നേരെ അക്രമം : അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയില്‍

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഷാജ് കിരണിന് ഇ.ഡി. നോട്ടിസ്

Next Post

ആശുപത്രി ജീവനക്കാരെത്തിയില്ല; ചികിത്സ കിട്ടാതെ അരമണിക്കൂറോളം ആംബുലൻസിൽ കിടന്ന കോവിഡ് ബാധിതൻ മരിച്ചു

Latest News

കയ്യിൽ സിഗരററുമായി കാളി ദേവി, സിനിമാ പോസ്റ്ററിനെതിരെ പരാതി :’അറസ്റ്റ്ലീനാമണിമേഘലൈ’ ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻറാകുന്നു

എൻഐഎ മേധാവി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി: സുപ്രധാന കൂടിക്കാഴ്ചയെന്ന് സൂചനകൾ

കണ്ണുകൾക്ക് താഴെ കറുത്തപാടുകളുണ്ടോ ? ഇതാ വീട്ടിൽ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകൾ, ഒരാഴ്ചക്കുള്ളിൽ തന്നെ വ്യത്യാസം അറിയാം

സ്വാതന്ത്ര്യ ദിനത്തിൽ ചിക്കാഗോയിൽ വെടിവയ്പ്: നിരവധി പേർക്ക് പരിക്ക്

ഹോട്ടലുകളിൽ സർവീസ് ചാർജ് ഈടാക്കുന്നതിന് വിലക്ക്: പുതിയ മാർഗനിർദേശം പുറത്ത്

‘പരാതി നല്‍കാന്‍ വൈകിയതില്‍ ദുരൂഹതയുണ്ട്’; പി.സി ജോര്‍ജിനെതിരായ പീഡന പരാതിയിൽ സംശയം പ്രകടിപ്പിച്ച് കോടതി

‘എ.കെ.ജി സെന്റര്‍ ആക്രമിച്ച യഥാര്‍ത്ഥ കുറ്റവാളിയെ പിടിക്കാനാണ് ശ്രമം’; അടിയന്തര പ്രമേയത്തിന് മറുപടിയുമായി എം.എം മണി

അഗ്നിപഥ് പദ്ധതി : പ്രീ-റിക്രൂട്ട്‌മെന്റ് പരിശീലന പരിപാടിയുമായി മണിപ്പൂര്‍; പങ്കെടുത്തത് അഞ്ഞൂറോളം ഉദ്യോഗാര്‍ത്ഥികള്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies