ചണ്ഡീഗഢ്: പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. സര്‍ക്കാരിനെയും പാര്‍ട്ടിയെയും ഒരു പോലെ സമ്മര്‍ദ്ദത്തിലാക്കി രണ്ട് മന്ത്രിമാര്‍ രാജിവച്ചു. പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവച്ച നവ്ജ്യോത് സിംഗ് സിദ്ദുവിന് പിന്തുണ പ്രഖ്യാപിച്ച് റസിയ സുല്‍ത്താന, പര്‍ഗത് സിംഗ് എന്നിവരാണ് രാജിവച്ചത്. പഞ്ചാബ് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും യോഗീന്ദര്‍ ദിന്ഗ്രയും രാജിവച്ചിട്ടുണ്ട്. നേരത്തെ പി.സി.സി ട്രഷറര്‍ ഗുല്സന് ചഹലും രാജിവച്ചിരുന്നു.
പഞ്ചാബ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷനായി 72 ദിവസം മാത്രമാണ് സിദ്ധു കസേരയില്‍ ഇരുന്നത്. പഞ്ചാബിന്റെ ഭാവിക്കും ക്ഷേമത്തിനുമായുള്ള അജണ്ടയില്‍ തനിക്ക് വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ലെന്നും അതിനാല്‍ താന്‍ അദ്ധ്യക്ഷ സ്ഥാനം രാജിവക്കുകയാണെന്നും സിദ്ദു സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തില്‍ പറയുന്നു.
ഒരു മനുഷ്യന്റെ സ്വഭാവത്തിന്റെ തകര്‍ച്ച ആരംഭിക്കുന്നത് അയാള്‍ വിട്ടുവീഴ്ച ചെയ്യാന്‍ തുടങ്ങുമ്ബോഴാണെന്ന് രാജിക്കത്തില്‍ എടുത്തു പറഞ്ഞ സിദ്ദു താന്‍ കോണ്‍ഗ്രസിനെ സേവിക്കുന്നത് തുടരുമെന്നും കുറിച്ചു.
സംസ്ഥാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി കുറച്ചു നാളുകളായി നിലനിന്നിരുന്ന പടലപിണക്കങ്ങളുടെ അവസാനമാണ് സിദ്ദുവിന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍.
Discussion about this post