മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ യവാത്മലില്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിയ പാലം മുറിച്ചുകടക്കുന്നതിനിടെ ബസ് നദിയിലേക്കൊഴുകി ഉണ്ടായ അപകടത്തില്‍ ബസിലുണ്ടായിരുന്ന ഡ്രൈവറും കണ്ടക്ടറും അടക്കം നാല് പേര്‍ മരിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്.
മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് നദിയില്‍ മുങ്ങിയത്. നന്തേഡില്‍ നിന്ന് നാഗ്പുറിലേക്ക് പോകുന്ന ബസാണ് വെള്ളപ്പൊക്കത്തില്‍ മുങ്ങിയ പാലം മുറിച്ചുകടക്കാന്‍ ശ്രമിച്ചത്. മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ബസ് മുന്നോട്ടെടുത്തതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
#यवतमाळ च्या उमरखेड तालुक्यात दहागाव नाल्यावर पुराच्या पाण्यात राज्य परिवहन महामंडळाची बस वाहून गेली.
दोन प्रवाशांना वाचवण्यात यश; एकाचा मृत्यू. एसटीत एकूण ६ प्रवासी. @DDNewslive @DDNewsHindi #maharashtra #Yavatmal pic.twitter.com/W6ywUaNI3H— DD Sahyadri News | सह्याद्री बातम्या (@ddsahyadrinews) September 28, 2021
പാലത്തില്‍ കയറി മീറ്ററുകള്‍ പിന്നിട്ടപ്പോള്‍ തന്നെ ശക്തമായ ഒഴുക്കില്‍ ബസിന്റെ നിയന്ത്രണം നഷ്ടമായിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ ബസ് വെള്ളത്തിലേക്ക് മറിഞ്ഞ് ഒഴുകി പോകുകയായിരുന്നു. ബസിന്റെ 90 ശതമാനവും മുങ്ങി. ഉച്ചയോടെ രക്ഷാപ്രവര്‍ത്തകര്‍ ഡ്രൈവറുടേയും കണ്ടക്ടറുടേയും രണ്ട് യാത്രികരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.
എട്ട് പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് വിവരം. ഇതില്‍ മൂന്ന് പേരെ ഗ്രാമവാസികള്‍ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. കൊങ്കണ്‍ ജില്ലകള്‍ ഉള്‍പ്പടെ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കനത്ത പേമാരിയാണ്.
Discussion about this post