മലപ്പുറം: മലപ്പുറം വാഴക്കാട്ട് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഷാക്കിറ എന്ന ഇരുപത്തിയേഴുകാരിയുടെ മൃതദേഹമാണ് കഴുത്തില്‍ കയര്‍ മുറുക്കിയ നിലയില്‍ വീട്ടിനുളളില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്.
ഭര്‍ത്താവ് ഷെമീറിനെ കാണാനില്ല. ഇയാളാണ് കൃത്യത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. പൊലീസ് അന്വേഷണമാരംഭിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post