Saturday, June 3, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സ്കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് റോഡിൽ തലയിടിച്ചു വീണ് പരുക്കേറ്റ വയോധികന്‍ മരിച്ചു

by Brave India Desk
Oct 2, 2021, 05:23 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കാസര്‍കോട് : കര്‍മംതൊടിയില്‍ സ്കൂട്ടറില്‍ കാട്ടുപന്നിയിടിച്ച് പരുക്കേറ്റയാൾ മരിച്ചു. കാവുങ്കല്‍ സ്വദേശി കുഞ്ഞമ്പു നായർ (60) ആണ് മരിച്ചത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.‌ ശനിയാഴ്ച രാവിലെ മുള്ളേരിയ ടൗണിൽനിന്ന് വീട്ടിലേക്കു മടങ്ങവെയാണ് സംഭവം.

രാവിലെ കാവുങ്കൽ ഉള്ള വീട്ടിൽനിന്ന് മുള്ളേരിയ പട്ടണത്തിൽ പോയി മടങ്ങി വരുന്നതിനിടെയാണ് കാട്ടുപന്നി കൂട്ടം റോഡ് മുറിച്ചു കടക്കുന്നതിനിടെ പെട്ടുപോയത്. സ്കൂട്ടറിനു നേരെ പാഞ്ഞടുത്ത ഒരു കാട്ടുപന്നി ഇടിക്കുകയും സ്കൂട്ടർ നിയന്ത്രണം വിട്ടു മറിയുകയുമായിരുന്നു. ഇതേ തുടർന്ന് കുഞ്ഞമ്പുനായർ തലയിടിച്ച് റോഡിൽ വീഴുകയായിരുന്നു. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും, വീഴ്ചയുടെ ആഘാതത്തിൽ അത് തെറിച്ചു പോയിരുന്നു. മുപ്പതോളം വരുന്ന കാട്ടുപന്നികൾ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അതുവഴി വന്ന കുഞ്ഞമ്പുനായരുടെ സ്കൂട്ടറിൽ ഇടിച്ചത്.

Stories you may like

കോറോമൻഡൽ എക്‌സ്പ്രസ് അപകടം; 132 പേർക്ക് പരിക്ക്; രക്ഷാ പ്രവർത്തനം തുടരുന്നു

ഒഡീഷയിൽ കോറോമൻഡൽ എക്‌സ്പ്രസ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

വീണ് പരിക്കേറ്റ കുഞ്ഞമ്പുനായരെ ഉടൻ തന്നെ മുള്ളേരിയയിലുള്ള ഇ കെ നായനാർ സഹകരണ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ തലയ്ക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ, മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനിൽ കൂടുതൽ വഷളായതോടെ ഇന്ന് ഉച്ചയ്ക്കു ശേഷം മരണം സംഭവിക്കുകയായിരുന്നു.

കുഞ്ഞമ്പു നായരുടെ സ്കൂട്ടറിൽ ഇടിച്ച കാട്ടുപന്നി സംഭവസ്ഥലത്തുവെച്ച് തന്നെ ചത്തു. ഇതിനെ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മറവ് ചെയ്തു. ഈ മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

Tags: accidentman diedOld man
Share1TweetSendShare

Discussion about this post

Latest stories from this section

കോന്നിയിൽ പരിക്കേറ്റ് കാട്ടാന ചരിഞ്ഞ നിലയിൽ; പടക്കം കടിച്ചതെന്ന് സൂചന

മുസ്ലീം വിഭാഗക്കാരുടെ പാർട്ടിയാണ് ലീഗ്; രാഹുലിന് കാര്യങ്ങൾ ബുദ്ധി ഉപയോഗിച്ച് മനസിലാക്കാനുളള കഴിവില്ല; രാഹുലിന്റെ പരാമർശത്തിന് മറുപടിയുമായി കണ്ണന്താനം

മറുനാടൻ ഓഫീസ് പൂട്ടിക്കാൻ ആദ്യ തെളിവുമായി പി.വി അൻവർ; വ്യാജ ബിഎസ്എൻഎൽ ബില്ല് ചമച്ചെന്ന് ആരോപണം

മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാൻ 82 ലക്ഷം രൂപ: ഇത് ലോകത്ത് ആദ്യത്തേത്; കേരളത്തിനെ അപമാനിക്കുന്നതിന് തുല്യമെന്നും കെ സുരേന്ദ്രൻ

Next Post

വനം മന്ത്രിയായിരിക്കെ വ്യാപക അഴിമതി; കോടികളുടെ ചന്ദന തൈലം മറിച്ചുവിറ്റു; ആരോപണങ്ങൾക്കെല്ലാം കൃത്യമായ തെളിവുണ്ടെന്ന് കെ സുധാകരന്റെ മുൻ ഡ്രൈവർ

Latest News

കൂട്ടയിടിക്ക് കാരണം കോറമാൻഡൽ പാളം തെറ്റിയത്; ബാലസോറിലെ ട്രെയിനപകടം ഇങ്ങനെ

രജൌരിയിൽ പാക് വംശജനായ ഭീകരൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം, സ്കൂളുകളെല്ലാം അടച്ചിടാനും തീരുമാനം

ഒഡീഷ ട്രെയിൻ ദുരന്തം ; മരണം 70 ആയി ; റദ്ദാക്കിയ ട്രെയിനുകളുടെയും, വഴിതിരിച്ചുവിടുന്ന ട്രെയിനുകളുടെയും വിശദാംശങ്ങൾ ഇങ്ങനെ

കേരള തീരത്ത് ഉയർന്ന തിരമാല; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

അദ്ധ്യയന വർഷാരംഭത്തിൽ തന്നെ സ്‌കൂൾ കെട്ടിടത്തിന്റെ ചുമർ ഇടിഞ്ഞ് വീണ സംഭവം; ഇടിമിന്നലേറ്റാണ് കെട്ടിടം പൊളിഞ്ഞതെന്ന് പൊതുമരാമത്ത് വകുപ്പ്

കോന്നിയിൽ പരിക്കേറ്റ് കാട്ടാന ചരിഞ്ഞ നിലയിൽ; പടക്കം കടിച്ചതെന്ന് സൂചന

മുസ്ലീം വിഭാഗക്കാരുടെ പാർട്ടിയാണ് ലീഗ്; രാഹുലിന് കാര്യങ്ങൾ ബുദ്ധി ഉപയോഗിച്ച് മനസിലാക്കാനുളള കഴിവില്ല; രാഹുലിന്റെ പരാമർശത്തിന് മറുപടിയുമായി കണ്ണന്താനം

നടന്നത് വലിയ അപകടം ; രണ്ട് യാത്ര ട്രെയിനുകളും ഗുഡ്‌സ് ട്രെയിനും ഉൾപ്പെട്ടിട്ടുണ്ട്; മരണ സംഖ്യ ഉയർന്നേക്കാമെന്ന് ഒഡീഷ ചീഫ് സെക്രട്ടറി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies