ഡല്‍ഹി: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ജനറല്‍ സെക്രട്ടറി ഡി. രാജ. ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയില്‍ ആഭ്യന്തര ജനാധിപത്യം ഉണ്ട്. എന്നാല്‍ അച്ചടക്കം പാലിക്കാന്‍ എല്ലാവര്ക്കും ബാധ്യതയുണ്ടെന്നും രാജ പറഞ്ഞു. അച്ചടക്കം ലംഘനം ആര് നടത്തിയാലും അച്ചടക്കലംഘനം തന്നെയാണ്. വ്യക്തികള്‍ക്ക് അഭിപ്രായങ്ങള്‍ പറയാം. എന്നാല്‍ അത് പാര്ട്ടിക്കകത്തായിരിക്കണമെന്നും രാജ പറഞ്ഞു.
സ്ത്രീ സുരക്ഷയടക്കം പൊതുവിഷയങ്ങളില്‍ ദേശീയ വക്താക്കള്‍ക്ക് അഭിപ്രായം പറയാം. ആനിരാജയുടെ പരാമര്‍ശത്തില്‍ കേരളഘടകം എതിര്‍പ്പ് അറിയിച്ചിട്ടില്ലെന്നും വാര്‍ത്ത മാത്രമെയുള്ളുവെന്നും ഡി. രാജ പറഞ്ഞു. 24-ാമത് സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസ് അടുത്തവര്‍ഷം ഒക്ടോബര്‍ 14 മുതല്‍ 18 വരെ വിജയവാഡയില്‍ നടക്കുമെന്ന് ഡി. രാജ പറഞ്ഞു.
Discussion about this post