അബുദാബി: യുഎഇയിലെ 6 എക്സ്ചേഞ്ചുകള്‍ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ. കള്ളപ്പണം വെളുപ്പിക്കുക, ഭീകരവാദത്തിന് ധനസഹായം നല്‍കുക, അനധികൃത സാമ്പത്തിക ഇടപാട് നടത്തുക എന്നീ കുറ്റങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ എക്സ്ചേഞ്ചുകള്‍ക്ക് സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയത്.
എക്സ്ചേഞ്ചുകള്‍ക്ക് നല്കിയ സാവകാശം പിന്നിട്ടിട്ടും നിയമ ലംഘനം തുടര്‍ന്ന സാഹചര്യത്തിലാണ് 173 കോടിയുടെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് യുഎഇ തീരുമാനിച്ചത്.
Discussion about this post